Sunday, December 25, 2011

സംവാദ വ്യവസ്ഥ : മുസ്ലിയാക്കൾ കുടുങ്ങി

മുജാഹിദുകളെ കയ്യില്‍ കിട്ടിയാല്‍ ചുരുട്ടി കെട്ടും, പാര്‍സലാക്കും, ചങ്കറുക്കും എന്നൊക്കെ കേരളത്തിലെ സ്റ്റേജ്കളിലെന്ന പോലെ ബൈലക്സിലും മുസ്ലിയാക്കള്‍ വീമ്പിളക്കാറുണ്ട്. അതില്‍ മുന്‍പന്തിയില്‍ നില്‍കുന്നവനാണ് ജിഷാന്‍ എന്ന ഒരു കുബൂരി മുസ്ലിയാര്‍. ഈ മുസ്ലിയാരുടെ നേതൃത്ത്വത്തില്‍ ഈ കഴിഞ്ഞ  ശനിയാഴ്ച  രാത്രി ബൈലക്സില്‍ ഒരു സംവാദ വ്യവസ്ഥ നടന്നു. വിഷയം ഇസ്തിഗാഥ തന്നെ.
ഇസ്തിഗാഥയുമായി ബന്ധപ്പെട്ടു കേരളത്തില്‍ ഈയടുത്ത കാലത്ത്‌ നടന്ന മിക്ക സംവാദ വ്യവസ്ഥകളും കലക്കി ശീലമുള്ള മുസ്ലിയാക്കളുടെ ചുവടു പിടിച്ചു ബൈലക്സിലും അത് പയറ്റാനായിരുന്നു ജിഷാന്റെ നേതൃത്വതിലുള്ളവരുടെ ഉദ്ദേശം. പക്ഷെ എന്ത് വില കൊടുത്തും ഈ മുസ്ലിയാക്കളെ വിടരുത്‌ എന്ന വാശിയിലായിരുന്നു അബൂഇഹ്സാന്റെ നേതൃത്വത്തിലുള്ള മുജാഹിദുകള്‍. അത് വിജയിക്കുകയും ചെയ്തിട്ടുണ്ട്. അല്‍ഹംദു ലില്ലാഹ്.
കേരളത്തിലെ പുതിയ അവതാരമായ മിമിക്രിക്കാരന്‍ നൌഷാദ് ആഹ്സനിയുടെ തനിയാവര്‍ത്തനമായിരുന്നു ഫോണ്‍ ക്ലിപ്പ് വീരന്‍ ജിഷാനും ബൈലക്സില്‍ കളിച്ചത്. ഇവരുടെ തല തോട്ടപ്പന്മാരായ പേരോട്‌, അലവി, സുലൈമാന്‍ മാര്‍ കഴിഞ്ഞ കുറെ സംവാദ വ്യവസ്ഥയില്‍ അംഗീകരിച്ച വ്യവസ്ഥയൊന്നും ഇവര്‍ക്ക്‌ തൊടാന്‍ കഴിഞ്ഞില്ല. മു'ജിസത്ത്, കറാമത്തിന്റെ അടിസ്ഥാനത്തില്‍ സഹായം ചോദിക്കുന്ന അത്ബുദ വിദ്യയൊന്നും ഇവിടെ കണ്ടത്‌ പോലുമില്ല.  അവസാനമായി നല്ല രീതിയില്‍ പൂര്‍ത്തിയാക്കിയ ഹൊസങ്കടി സംവാദ വ്യവസ്ഥ പോലും അംഗീകരിക്കാന്‍ ഈ ബൈലക്സ് കുറാഫീ മുസ്ല്യാക്കള്‍ക്ക് കഴിഞ്ഞില്ല. പ്രസ്തുത സംവാദത്തില്‍ രണ്ടു വിഭാഗവും അംഗീകരിച്ച വ്യവസ്ഥ ഇങ്ങിനെ വായിക്കാം:
സമസ്ത വിഭാഗം: ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദു റസൂലുല്ലാഹി എന്ന് വിശ്വസിക്കുന്ന മുസ്ലിങ്ങള്‍ നബി (സ)യെയോ, ബദ്രീങ്ങളെയോ വിളിച്ചു സഹായം ചോദിച്ചാല്‍ മുശ്രിക്കുകളാവുകയില്ല, ശിര്‍ക്ക്‌ ചെയ്തവന്‍ ആവുകയില്ല.
മുജാഹിദ്‌ വിഭാഗം: ബദ്രീങ്ങളെ കാക്കണേ, മോഹിയുധീന്‍ ശൈഖെ കാക്കണേ എന്നിങ്ങനെ മരിച്ചു പോയവരെ വിളിച്ചു പ്രാര്‍തിക്കല്‍ ശിര്‍ക്ക്‌.
എത്ര വ്യക്തം!!! എന്നാല്‍ ഇതില്‍ പന്തികേട് മനസ്സിലാക്കിയ മുസ്ല്യാക്കള്‍ പിന്നീട് ഒരിക്കലും ഹോസങ്കടിക്ക് ശേഷം  ഈ വ്യവസ്ഥ ഒരു സ്ഥലത്തും അങ്ങീകരിച്ചില്ല. എന്ന് മാത്രമല്ല സര്‍വ്വ വ്യവസ്ഥകളും കലക്കി രക്ഷപ്പെടാനായിരുന്നു മിമിക്രി അഹ്സനിയുടെയും, അവന്റെ വലം കയ്യായ രാമന്തളിക്കാരന്റെയും പ്ലാന്‍. അതിപ്പോഴും തുടരുന്നു. ഈ അടവ് തന്നെ ശനിയാഴ്ച ബൈലക്സിലും മുസ്ലിയാക്കള്‍ പയറ്റി, ഹോസന്കടിയില്‍ മുജാഹിദുകള്‍ പറഞ്ഞ വാദം ആദ്യം തന്നെ അബൂ ഇഹ്സാന്‍ പറഞ്ഞെങ്കിലും  അതിനെ പരിഹസിക്കാനാണ്  ജിഷാന്‍ സമയം കണ്ടെത്തിയത്. താന്‍ പരിഹസിച്ചത്‌ തന്റെ ഉസ്താദുമാരെയാണ് എന്ന് ചിന്തിക്കാന്‍ പോലും ആ ചങ്ങാതിക്ക് കഴിഞ്ഞില്ല. മൈക്ക്‌ എടുത്തപ്പോഴൊക്കെ മുജാഹിദുകളെ തെറി പറയാനും, പ്രസ്ഥാനത്തെ അടച്ചാക്ഷേപിക്കാനും മാത്രമേ ഈ ഫോണ്‍ ക്ലിപ്പ് വീരന് കഴിഞ്ഞുള്ളൂ. ഉപകാരപ്രദമായ ഒരു വാചകം പോലും ഈ ജിശാന്റെ വായില്‍ നിന്ന് അബദ്ധത്തില്‍ പോലും വീണില്ല. അവനു അതിനു മാത്രമുള്ള വിവരമേ ഉള്ളു എന്ന് ഒരിക്കല്‍ കൂടി അവന്‍ തെളിയിച്ചത്‌ മിച്ചം.
അബ്രാജ്‌ എന്ന ഒരുവന്റെ മധ്യസ്ഥതയില്‍ നാല് മണിക്കൂര്‍ നീണ്ടു നിന്ന വ്യവസ്ഥയില്‍ പല നാടകങ്ങളും, തട്ടിപ്പുകളും നടന്നു. മൈക്‌ ചാട്ടവും, മുജാഹിദ്‌ മധ്യസ്ഥനെ പോലും ഡോട്ട് ഇട്ടു നിര്‍ത്തുകയും, നമ്മുടെ ക്ലാസ്സ്‌ റൂമിലെ അബൂമിസ്ഫര്‍ ഉസ്താദിനെ ബൌണ്‍സ് ചെയ്യുകയും ചെയ്തു കൊണ്ട് ഈ അബ്രാജ്‌ തന്റെ കാപട്ട്യത്തിന്റെയും, വിവരക്കേടിന്റെയും  ആഴം കാണിച്ചു. തന്നെ ഒരുനിലക്കും മധ്യസ്തത്തിനു പോയിട്ട്, സത്യം പറയാന്‍ പോലും യോഗ്യതയില്ല എന്ന് കൂടി ഈ പരിപാടി നമ്മുടെ റൂമില്‍ ഇരുന്നു കൊണ്ട് ശ്രവിച്ച നൂറു കനക്കുന്നു ആളുകളെ ബോധ്യപ്പെടുത്തി.
റൂമില്‍ തുടരെ തുടരെ തെറി അടിക്കാന്‍ കൂലി പട്ടാളത്തെ പോലും നിയമിച്ചു. അവസാനം ഈ മുസ്ലിയാക്കളെ മൂക്ക് കൊണ്ട് 'ക്ഷ' വരപ്പിച്ചു കൊണ്ടാണ്  ഒരു വഴിക്ക് വ്യവസ്ഥ അവസാനിപ്പിച്ചത്.
ഇന്ഷാ അല്ലാഹ് 2012 ജനുവരി 5 നു രാത്രി ഈ വിഷയത്തില്‍ ഒരു സംവാദം നടക്കും,, കൂടുതല്‍ വിവരങ്ങള്‍ വഴിയെ ഇന്ഷാ അല്ലാഹ്
sadiktp@gmail.com

No comments: