Saturday, December 31, 2011

വാദപ്രതിവാദ വ്യവസ്ഥ

ASSALAAMU ALAIKUM
بسم الله الرحمن الرحيم
الحمد لله
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
To
സഹോദരന്‍  അബ്രജിന്
നമ്മള്‍ ഫോണില്‍ സംസാരിച്ച പോലെ തീരുമാനമായ വ്യവസ്ഥയുടെ രൂപം ഇതില്‍  വെക്കുന്നു. ഇതില്‍ അന്ന് തീരുമാനമായ നിങ്ങളുടെ വാദം  കൂടി എഴുതിച്ചേര്‍ത്താല്‍ ഇത് വരെ  നടന്ന കാര്യങ്ങളെല്ലാം ഒരു രേഖയില്‍  ലിഖിതമാവും.
പിന്നെ ഇപ്പോള്‍  നിങ്ങള്‍ പുതുതായി  വെച്ച,  ആദ്യം ഒരു വിഭാഗം വിഷയം അവതരിപ്പിച്ച ശേഷം അവരോടു മറ്റേ കൂട്ടര്‍ 15 തവണ ചോദ്യം ചോദിക്കുക അതിന്റെ ശേഷം  രണ്ടാമത്തെ  കൂട്ടര്‍ വിഷയം അവതരിപ്പിച്ചു കഴിഞ്ഞു അവരോടു 15 തവണ ചോദ്യം ചോദിക്കുക എന്ന പുതിയ നിര്‍ദേശം ഞങ്ങള്‍ക്ക് സ്വീകാര്യമല്ല.
രണ്ടു വിഭാഗവും  തുടക്കത്തില്‍  തന്നെ  വിഷയം  അവതരിപ്പിച്ചാല്‍  15 തവണ ചോദ്യവും ഉത്തരവും കഴിയുമ്പോഴേക്കും ഒരു കൂട്ടരുടെ വിഷയാവതരണം ജനങ്ങള്‍ക്ക്‌ മനസ്സിലാക്കാനോ ഓര്‍മിക്കാനോ പറ്റില്ലാ എന്ന് താങ്കളും മഞ്ചാടി മുസ്ലിയാരും  പറഞ്ഞത് ശരിയല്ല എന്നാണു ഞങ്ങളുടെ അഭിപ്രായം. നമ്മളൊക്കെ മനുഷ്യരല്ലേ ,  ഇത്ര പെട്ടെന്ന് മറക്കാന്‍ അരണകള്‍ അല്ലല്ലോ..   നമ്മുടെ ശ്രോദ്ധാക്കള്‍ നല്ല ഓര്‍മ ശക്തിയുള്ള  ബുദ്ധിയുള്ളവരാണ് .. അരണയുടെ പോലെ ഓര്‍മശക്തി ഇല്ലാത്ത വല്ലവരും ഉണ്ടെങ്കില്‍  അവരെ  നമ്മളെന്തിനു പരിഗണിക്കണം  ?
ഒരു കാര്യം കൂടി പറയട്ടെ,  ഇരു പക്ഷത്തുമുള്ള  ആയിരക്കണക്കിന് ശ്രോദ്ധാക്കള്‍ ഈ വാദപ്രതിവാദം കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കയാണ്. അതിനാല്‍ എല്ലാ കാര്യങ്ങളും തീരുമാനമായ നിലക്ക്  ഇനിയും വീണ്ടും വീണ്ടും ചര്‍ച്ചകളും  ഫോണ്‍വിളിയും നടത്തി  ഇത്തരത്തില്‍ വീണ്ടും പുതിയ പുതിയ നിര്‍ദേശങ്ങള്‍ വെച്ച്  വാദപ്രതിവാദം ഇല്ലാതാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു 
വാദപ്രതിവാദത്തിന്റെ  വ്യവസ്ഥകളും തീരുമാനങ്ങളും
ഇന്റര്‍ നെറ്റിലെ  ബൈലക്സ്  ക്ലാസ്  റൂമുകളിലെ  മുജാഹിദ്കളും
(MIalayalam Islamic Class Room ) സമസ്ത്തക്കാരും (Sunni Global Voice)  ജനുവരി അഞ്ചാം തീയതി വ്യാഴാഴ്ച , മക്ക സമയം രാത്രി 9 മണിക്ക്  നടത്താന്‍ തീരുമാനിച്ച വാദപ്രതിവാദത്തിന്റെ  വ്യവസ്ഥകളും തീരുമാനങ്ങളും 
വിഷയം  :  ഇസ്തിഗാസ
മുജാഹിദുകളുടെ വാദം  :  വല്ല നിലത്തീന്നും എന്നെ വിളിപ്പോര്ക്ക്  വായ്പ്പൂടാ  ഉത്തിരം  ചെയ്യും  ഞാനെന്നോവര്‍ എന്ന വിശ്വാസത്തോടെ മോഹിയിദ്ദീന്ശൈഖെ  രക്ഷിക്കണേ  രീങ്ങളെ  സഹായിക്കണേ  എന്നിങ്ങനെ  മരിച്ചവരോടായാലും ജീവിച്ചവരോടായാലും  ഇസ്തിഗാസ   നടത്തുന്നത്   ശിര്ക്കാണ്
സമസ്തക്കാരുടെ വാദം : (അന്ന്  തീരുമാനമായ  സമസ്തക്കാരുടെ  വാദം  ഇവിടെ  എഴുതുക. മുജാഹിദ് ആയ  ഞാന്‍  നിങ്ങളുടെ  വാദം  എഴുതുന്നത്  ശരിയല്ലല്ലോ.)
പ്രമാണങ്ങള്‍ = വിശുദ്ധ ഖുര്‍ആന്‍, സ്വഹീഹായ ഹദീസുകള്‍ , ഇജ്മാ, ഖിയാസ്
ചോദ്യോത്തര സമയം : മൂന്നു മിനിട്ട് വീതം - 15 റൌണ്ട് വീതം രണ്ടു വിഭാഗത്തിനും
വിഷയാവതരണം  : 20 മിനിട്ട്  വീതം
അവലോകനം  :        20 മിനിറ്റ്‌  വീതം
സ്ഥലം  : നെറ്റിലെ  ബൈലക്സ് പബ്ലിക്‌ റൂമില്‍ വെച്ച് 
സമയം : ജനുവരി 5 വ്യാഴാഴ്ച  മക്ക സമയം രാത്രി 9 മണിക്ക് 
മധ്യസ്ഥന്‍ : മുന്‍പ് ഒരു വാദപ്രതിവാദത്തില്‍ മധ്യസ്ത്നായി വളരെ  മാന്യമായി നീതിയോടെ കാര്യങ്ങള്‍ നിയന്ത്രിച്ച  ഫൈസ് 2 ഫൈസ്  എന്ന ഐഡിയില്‍ ഉള്ള   അബ്ദുല്‍റഷീദ്നെ ഈ വാദപ്രതിവാദത്തിലും  മധ്യസ്ഥനായി കൊണ്ടു വരുവാന്‍ ധാരണയായി . പബ്ലിക് റൂം തുറക്കുന്നതും മധ്യസ്ഥനെ കൊണ്ട് വരുന്നതുമായ കാര്യങ്ങള്‍ക്ക് അബുഇഹ്സാനെ ചുമതലപ്പെടുത്തി .
മധ്യസ്ഥനെ കൂടാതെ വാദപ്രതിവാദം രണ്ടു ഭാഗത്ത് നിന്നും നിയന്ത്രിക്കാന്‍
രണ്ടു ഭാഗത്ത്നിന്നും രണ്ടു വീതം ആളുകള്‍ ഉണ്ടാവുന്നതാണ് .
ആരാണ് ആദ്യം വിഷയം അവതരിപ്പിക്കുന്നത്, ആരാണ് ആദ്യം അവലോകനം നടത്തുന്നത് , ആരാണ് ആദ്യം ചോദ്യം ചോദിക്കുന്നത് എന്നതൊക്കെ നേര്‍ക്ക്‌ നേരെ നറുക്കിട്ട് തീരുമാനിക്കുന്നതാണ് .  ഇന്ഷാ അല്ലാഹ് .
അന്ന്  തീരുമാനമായ  സമസ്തക്കാരുടെ  വാദം  ഇതിന്റെ  കൂടെ എഴുതി മുകളില്‍ എഴുതിയ  മറ്റു കാര്യങ്ങള്‍  നറുക്കിട്ട് തീരുമാനിക്കുന്നതിനായി ഒരാളെ ഏല്‍പ്പിച്ചു എത്രയും പെട്ടെന്ന്  മറുപടി നല്‍കണമെന്ന് താല്പര്യപ്പെടുന്നു 
എന്ന് 
മലയാളം  ഇസ്ലാമിക്‌  ക്ലാസ്‌  റൂമിനു  വേണ്ടി
അബു ഇഹ്സാന്‍
പി കെ എം ബഷീര്‍  എരമംഗലം
Copy :  micr groups 

No comments: